രാജ്ഗഢ് ഗ്രാമത്തില്‍ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മുൻ എംഎല്‍എയ്ക്കും രണ്ടു മക്കള്‍ക്കും എതിരേ യുപി പോലീസ് കേസെടുത്തു.
ഉത്തര്‍പ്രദേശ്: രാജ്ഗഢ് ഗ്രാമത്തില്‍ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മുൻ എംഎല്‍എയ്ക്കും രണ്ടു മക്കള്‍ക്കും എതിരേ യുപി പോലീസ് കേസെടുത്തു.
ജൂലൈ ഒന്നിന് അര്‍ധരാത്രി അഞ്ചുപേര്‍ ചേര്‍ന്ന് തന്റെ വിവാഹിതയായ മകളെ (19) തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിലാണു പോലീസ് നടപടി. ദുഡ്ഡിയിലെ അപ്നാ ദള്‍(എസ്) എംഎല്‍എ ആയിരുന്ന ഹരിറാം ചെറോ, മക്കളായ മംഗലം, രാഹുല്‍ ഇവരുടെ കൂട്ടാളികളായ പ്രിയാംശു, രാംപൂജൻ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2017 -2022 കാലഘട്ടത്തിലെ ദുഡ്ഡി എംഎല്‍എ ആയിരുന്നു ഹരിറാം ചെറോ.