ഇടവിട്ട് തിമിര്‍ത്ത് പെയ്ത് പെരുമഴ  കടലാക്രമണം രൂക്ഷം

July 6, 2023
23
Views

മൂന്ന് ദിവസങ്ങളിലായി ഇടതടവില്ലാതെ പെയ്ത മഴയ്ക്ക് ഇന്നലെ പകല്‍ ശമനമുണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായി.

കൊച്ചി: മൂന്ന് ദിവസങ്ങളിലായി ഇടതടവില്ലാതെ പെയ്ത മഴയ്ക്ക് ഇന്നലെ പകല്‍ ശമനമുണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായി.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ വൈകിട്ട് ആറിനു ശേഷം കനത്ത മഴയാണ്. വലിയ തോതില്‍ കാറ്റുമുണ്ടായിരുന്നു.

പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നെങ്കിലും അപകടകരമല്ല. വൈപ്പിൻ, കണ്ണമാലി ഉള്‍പ്പെടെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. വീടുകളില്‍ വെള്ളം ഇരച്ചു കയറി. വൈകിട്ടോടെ വെള്ളം ഇറങ്ങിയെങ്കിലും രാത്രി കയറുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

വൈപ്പിൻ നായരമ്ബലത്ത് കടല്‍ക്ഷോഭം രൂക്ഷമായതോടെജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശവാസികള്‍ ഒരുമണിക്കൂറോളം സംസ്ഥാന പാത ഉപരോധിച്ചു.

വൈകിട്ട് പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. തമ്മനം- പുല്ലേപ്പടി റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു സമീപം, കടവന്ത്ര, കത്രിക്കടവ്, സ്റ്റേഡിയം ലിങ്ക് റോഡ്, പാലാരിവട്ടം എന്നിവിടങ്ങളില്‍ നേരിയ വെള്ളക്കെട്ടുണ്ടായി.

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലെയും പരിസരത്തെയും വെള്ളക്കെട്ട് ഒഴിഞ്ഞു.
ജില്ലയില്‍ 15 ലേറെ സ്ഥലങ്ങളില്‍ ഇന്നലെും മരം വീഴ്ച ഉണ്ടായെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ജില്ലയില്‍ ഇന്നലെ ഒരു ദുരിതാശ്വാസ ക്യാമ്ബ് കൂടി തുറന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്ബുകളായി. കൊച്ചി താലൂക്കില്‍ കണ്ണമാലി സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ മൂന്ന് പേരും കണയന്നൂര്‍ താലൂക്കില്‍ കാക്കനാട് സെന്റ് മേരീസ് മലങ്കര ചര്‍ച്ച്‌ ഹാളിലെ ക്യാമ്ബില്‍ ഒമ്ബത് കുടുംബങ്ങളിലെ 28 പേരുമാണുള്ളത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *