ഉറക്കത്തിനിടെ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു; സംഭവം വയനാട്ടില്‍

July 13, 2023
66
Views

വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.

വയനാട്: വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല സ്വദേശി സിനാനിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ഫോണ്‍ അടുത്തുവെച്ച്‌ വിദ്യാര്‍ത്ഥി ഉറങ്ങുന്നതിനിടെ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.

ശബ്ദം കേട്ട് സിനാൻ ഉണര്‍ന്നപ്പോഴാണ് ഫോണ്‍ തകര്‍ന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഫോണില്‍ നിന്ന് വീണ്ടും ശബ്ദം കേട്ടപ്പോള്‍ ഉടൻ വലിച്ചെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. റെഡ്മി നോട്ട് 7 പ്രോ ഫോണാണ് പൊട്ടിത്തെറിച്ചത്. രണ്ട് വര്‍ഷം മുൻപായിരുന്നു ഫോണ്‍ വാങ്ങിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

ഇതിന് മുൻപ് തൃശൂരിലും കോഴിക്കോട്ടും മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിച്ച്‌ അപകടം സംഭവിച്ചിരുന്നു. തൃശൂരില്‍ 76-കാരന്റെ പോക്കറ്റില്‍ കിടിന്ന ഫോണായിരുന്നു പൊട്ടിത്തെറിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *