യു.എ.ഇ പ്രസിഡന്റ് ഇന്ത്യയില്‍; അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ചു

January 9, 2024
27
Views

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്‌യാൻ ഇന്ത്യയിലെത്തി.

അഹമ്മദാബാദ്: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്‌യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യു.എ.ഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

വിമാനത്താവളത്തില്‍നിന്ന് ഗാന്ധി നഗറിലേക്ക് ഇരുനേതാക്കളും മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്തും.’വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ മുന്നോടിയായാണ് റോഡ് ഷോ. ഉച്ചകോടി നാളെ മഹാത്മാ മന്ദിര്‍ കണ്‍വെൻഷൻ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ലോകത്തെ പ്രധാന കോര്‍പ്പറേറ്റ് കമ്ബനികളുടെ സി.ഇ.ഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനുവരി 10, 11, 12 തീയതികളിലാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *