ആനക്കൊമ്ബ് കേസ് : നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

August 20, 2023
40
Views

ആനക്കൊമ്ബ് കേസില്‍ നടൻ മോഹൻലാല്‍ നേരിട്ട് ഹാജരാക്കണമെന്ന് കോടതി.

ആനക്കൊമ്ബ് കേസില്‍ നടൻ മോഹൻലാല്‍ നേരിട്ട് ഹാജരാക്കണമെന്ന് കോടതി. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം.

നവംബര്‍ മൂന്നിന് മോഹൻലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

കേസ് പിൻവലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011 ല്‍ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്ബുകള്‍ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്ബുകളാണിതെന്നാണ് സര്‍ക്കാരും മോഹൻലാലും കോടതിയില്‍ ഉന്നയിച്ച വാദം.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *