ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്ബോള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്ബോള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഐഎസ്ആര്‍ഒ തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.
ദൗത്യം പൂര്‍ത്തിയായതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ദൗത്യ വിജയത്തോടെ ചാന്ദ്ര ഗവേഷണത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രധാന്യം കൂടിയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് അടയാളപ്പെടുത്തപ്പെടുക.