കെമിക്കല്‍ ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച 28 പേര്‍ ആശുപത്രിയില്‍

August 24, 2023
21
Views

കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍.

കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍. ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം .

ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ചോര്‍ച്ചയുണ്ടായത്. ബ്രോമിൻ എന്ന വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.

ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ ഫാക്ടറിയില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.

എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച്‌ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടര്‍ വൈശാലി അഹിര്‍ പറഞ്ഞു.നിലവില്‍ ചോര്‍ച്ച നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു.

. ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം .ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ചോര്‍ച്ചയുണ്ടായത്. ബ്രോമിൻ എന്ന വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും നിലവില്‍ ചോര്‍ച്ച നിയന്ത്രണവിധേയമായെ
ന്നും അധികൃതര്‍ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *