ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആര്‍ട്ടിമെസ് ഉടമ്ബടിയില്‍ ഒപ്പുവെച്ച്‌ ജര്‍മ്മനി

September 18, 2023
31
Views

ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ഭാഗമായുള്ള നാസയുടെ ആര്‍ട്ടെമിസ് ഉടമ്ബടിയില്‍ ഒപ്പുവെച്ച്‌ ജര്‍മ്മനി.

ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ഭാഗമായുള്ള നാസയുടെ ആര്‍ട്ടെമിസ് ഉടമ്ബടിയില്‍ ഒപ്പുവെച്ച്‌ ജര്‍മ്മനി. നാസയുമായി കരാറില്‍ ഏര്‍പ്പെടുന്ന ഏറ്റവും ഒടുവിലത്തെ രാജ്യമാണ് ജര്‍മ്മനി.

സെപ്റ്റംബര്‍ 14-നാണ് കരാറില്‍ ധാരണയാകുന്നത്. വാഷിംഗ്ടണിലെ ജര്‍മ്മൻ അംബാസഡറുടെ വസതിയില്‍ വെച്ചായിരുന്നു ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത്. നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍, ജര്‍മ്മൻ എയറോസ്‌പേസ് സെന്ററിലെ ഡയറക്ടര്‍ ജനറല്‍ വാള്‍തര്‍ പെല്‍സറിൻ എന്നിവരാണ് ചടങ്ങില്‍ സന്നിഹിതരായത്.

ജര്‍മ്മനി വളരെ കാലമായി നാസയുടെ ഏറ്റവും അടുത്ത പങ്കാളികളില്‍ ഒന്നാണ്. സുരക്ഷിതവും സുതാര്യവുമായ ചാന്ദ്ര പര്യവേക്ഷണം ലക്ഷ്യം വെച്ചാണ് ആര്‍ട്ടെമിസ് കരാറുകള്‍ക്ക് ധാരണയാകുന്നത്. ജര്‍മ്മൻ ബഹിരാകാശ മേഖലയിലെ കമ്ബനികള്‍ ഇതിനോടകം തന്നെ ആര്‍ട്ടെമിസ് പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിക്കാറുണ്ട്. എട്ട് രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ച്‌ 2020-ലാണ് ഉടമ്ബടി ആരംഭിക്കുന്നത്. നിലവില്‍ കരാറില്‍ ഒപ്പു വെക്കുന്ന 29-ാമത് രാജ്യമാണ് ജര്‍മ്മനി. ഒരു മാസം മുമ്ബ് ഇന്ത്യ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

2022 നവംബറിലാണ് ആര്‍ട്ടിമെസ്-2 ന്റെ് വിക്ഷേപണം. ഇതില്‍ നാല് ബഹിരാകാശ യാത്രികരെ ചന്ദ്രന് ചുറ്റും അയക്കാനാണ് നാസ ലക്ഷ്യം വെയ്‌ക്കുന്നത്. ആര്‍ട്ടിമെസ്-3 2025-2026 കാലയളവില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ എത്തിക്കാൻ ശ്രമിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *