മ്യൂസിയം ഓഫ് ദ് മൂണ്‍ ഇൻസ്റ്റലേഷൻ കാണാൻ തിരുവനന്തപുരം ഒഴുകിയെത്തി

December 8, 2023
45
Views

ചന്ദ്രനെ ആവിഷ്ക്കരിക്കുന്ന ലോകപ്രശസ്തമായ ഇന്‍സ്റ്റലേഷനായ ‘മ്യൂസിയം ഓഫ് ദ മൂണ്‍’

തിരുവനന്തപുരം: ചന്ദ്രനെ ആവിഷ്ക്കരിക്കുന്ന ലോകപ്രശസ്തമായ ഇന്‍സ്റ്റലേഷനായ ‘മ്യൂസിയം ഓഫ് ദ മൂണ്‍’ തിരുവനന്തപുരം കനകക്കുന്നില്‍ സ്ഥാപിച്ച്‌ ആര്‍ട്ടിസ്റ്റ് ലൂക് ജെറം.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണി വരെ ഇന്‍സ്റ്റലേഷന്‍ കാണാൻ കഴിയും. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’ ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ സൃഷ്ടിച്ചത്. ചിത്രങ്ങള്‍ കോര്‍ത്തിണക്കിന് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയന്‍സ് സെന്ററിലാണ്.കനകക്കുന്നില്‍ മ്യൂസിയം ഓഫ് ദ് മൂണ്‍ ഇൻസ്റ്റലേഷൻ കാണാൻ ഒരുലക്ഷത്തോളം പേര്‍ എത്തിയതായാണ് സംഘാടകര്‍ പറയുന്നത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *