പ്രചാരണ വേളയിലും ധര്‍മജന്‍ ഉഴപ്പായിരുന്നു; ബാലുശ്ശേരി തോല്‍വിക്ക് പിന്നാലെ പരാതികളേറെ

August 5, 2021
187
Views

പ്രചാരണ വേളയിലും ധര്‍മജന്‍ ഉഴപ്പായിരുന്നു; ബാലുശ്ശേരി തോല്‍വിക്ക് പിന്നാലെ പരാതികളേറെ

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പ്​ തോ​ല്‍​വി​യെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ കെ.​പി.​സി.​സി നി​യോ​ഗി​ച്ച കെ. മോ​ഹ​ന്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​ക്ക്​ മുമ്പാകെ പ​രാ​തി​ക​ളേ​റെ. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യും ​കോ​ണ്‍​ഗ്ര​സി​ന്​ സീ​റ്റി​ല്ലാ​താ​യ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല​ട​ക്കം പാ​ളി​ച്ച​യു​ണ്ടാ​യ​താ​യി പ​രാ​തി​യു​യ​ര്‍​ന്നു

ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ മ​ത്സ​രി​ച്ച ബാ​ലു​ശ്ശേ​രി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ​ക്ഷേ​പ​ങ്ങ​ള്‍ കൂ​ടു​ത​ല്‍. ധ​ര്‍​മ​ജ​ന്‍ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്താ​യ​തി​നാ​ല്‍ എ​ത്തി​യി​ല്ല.പി​ന്നീ​ട്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മി​തി അം​ഗ​ങ്ങ​ളെ കാ​ണാ​നെ​ത്തു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി നി​ര്‍​ജീ​വ​മാ​യി​രു​ന്നെ​ന്നും പ​ണം പി​രി​ച്ച്‌​ നേ​താ​ക്ക​ള്‍ കൈ​യി​ലാ​ക്കി​യെ​ന്നും ധ​ര്‍​മ​ജ​ന്‍ നേ​ര​ത്തേ ആരോപിച്ചിരുന്നു.

ധ​ര്‍​മ​ജ​ന്​ പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലാ​യി​രു​ന്നു​െ​വ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി​യി​ലു​ള്ള​വ​ര്‍ അ​ന്വേ​ഷ​ണ സ​മി​തി​യോ​ട്​ പ​റ​ഞ്ഞു . എ​ന്നാ​ല്‍, ധര്‍മജന്റെ ആ​ക്ഷേ​പ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന്​ പ്രചാരണത്തിന്റെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഗി​രീ​ഷ്​ മൊ​ട​ക്ക​ല്ലൂ​ര്‍ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു.

രാ​വി​ലെ 10.30 ക​ഴി​​ഞ്ഞാ​ണ്​ സ്​​ഥാ​നാ​ര്‍​ഥി എ​ത്തി​യി​രു​ന്ന​ത്. വൈ​കീ​ട്ട്​ ആ​റു മ​ണി​ക്ക്​ എ​ങ്ങോ​​ട്ടോ പോ​കു​മാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം ഭം​ഗി​യാ​യി ന​ട​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പ​ണ​മി​ല്ലാ​തെ കു​ഴ​ങ്ങി. പ്ര​ചാ​ര​ണ​ക​മ്മ​റ്റി​ക്ക്​ 80,000 രൂ​പ മാ​​ത്ര​മാ​ണ്​ പി​രി​വാ​യി കി​ട്ടി​യ​ത്. വ​ന്‍​തു​ക കി​ട്ടി​യെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. പ്ര​ധാ​ന നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന്​ വ​ന്നി​ല്ലെ​ന്ന ധര്‍മജന്റെ നേ​ര​ത്തേ​യു​ള്ള ആ​രോ​പ​ണ​വും ചി​ല നേ​താ​ക്ക​ള്‍ ത​ള്ളി.

ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ്​ ​െച​ന്നി​ത്ത​ല​യു​മ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി​യ​താ​യി ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഹു​ല്‍ ഗാ​ന്ധി വ​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ബാ​ലി​ശ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ല​ത്തൂ​രി​ലെ സീ​റ്റ്​ എ​ന്‍.​സി.​കെ​ക്ക്​ ന​ല്‍​കി​യ​തും വി​മ​ര്‍​ശ​ന വി​ധേ​യ​മാ​യി. കോ​ഴി​ക്കോ​ട്​ നോ​ര്‍​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​താ​യി​ പ്ര​ചാ​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​വ​ശ്യ​ത്തി​ന്​ പ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യ​തും പ​ല​രും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. സ്​​ഥാ​നാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രി​ല്‍​നി​ന്നാ​ണ്​ ര​ണ്ടു​ ദി​വ​സ​മാ​യി അ​ന്വേ​ഷ​ണ സ​മി​തി തെ​ളി​വെ​ടു​ത്ത​ത്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ എം.​എ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, അ​യി​ര ശ​ശി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ സ​മി​തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. തി​രൂ​രി​ല്‍ വെ​ച്ച്‌​ വ്യാ​ഴാ​ഴ്​​ച ന​ട​ത്തു​ന്ന യോ​ഗ​ത്തി​നു​ശേ​ഷം കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റി​ന്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *