137 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.
മോസ്കോ: 137 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.
ഇവരെ മേയ് 22 വരെ തടവില്‍ പാർപ്പിക്കാൻ ഉത്തരവിട്ടെങ്കിലും അവരുടെ വിചാരണയുടെ തീയതി നിശ്ചയിക്കുന്നത് അനുസരിച്ച് അത് നീട്ടാം. പ്രതികളില്‍ രണ്ട് പേർ കുറ്റം സമ്മതിച്ചതായി കോടതി പറഞ്ഞു. അവരില്‍ ഒരാള്‍ താജിക്കിസ്ഥാനില്‍ നിന്നുള്ളയാളാണ്.
മോസ്കോയുടെ വടക്കൻ പ്രാന്തപ്രദേശമായ ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും യുക്രെയ്ന് നേരെയാണ് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ വിരല്‍ ചൂണ്ടുന്നത്.