കുപ്പിവെള്ളം പരിശോധന: ഏഴു സ്ഥാപനങ്ങള്‍ക്ക് എതിരേ നടപടി

March 25, 2024
0
Views

ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്‍റെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി.


തിരുവനന്തപുരം: ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്‍റെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി.

ഐസ്ക്രീം, കുപ്പിവെള്ളം, ശീതളപാനീയം തുടങ്ങിയവയുടെ നിർമാണ-വിപണന കേന്ദ്രങ്ങളില്‍ പരിശോധ പൂർത്തിയാക്കി. ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തി.

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ശീതള പാനീയങ്ങള്‍ വിപണനം നടത്തുന്ന കടയുടമകള്‍ പാനീയങ്ങള്‍ നിർമിക്കാൻ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. കുടിവെള്ളവും മറ്റു ശീതളപാനീയങ്ങളും നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോവുകയോ ചെയ്യരുത്. ആഘോഷ പരിപാടികള്‍ നടക്കുന്നയിടങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തണം.

സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 815 പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോന്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടർപരിശോധനകള്‍ക്കായി 328 സർവൈലൻസ് സാന്പിളുകളും 26 സ്റ്റാറ്റ്യൂട്ടറി സാന്പിളുകളും ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനകള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലബോറട്ടറികളിലേക്ക് കൈമാറി.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *