മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും ഉയരുന്നു. ജല നിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുകയാണ്. എറ്റവും പുതിയ കണക്കുകള്‍ പ്രകാരം 141.05 അടിയിലേക്ക് ജല നിരപ്പ് എത്തി നില്‍ക്കുകയാണ്. 142 അടിയാണ് നിലവില്‍ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി.
ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്പില്‍ വേ ഷട്ടര്‍ കൂടി ഉയര്‍ത്തി. നാലാമത്തെ ഷട്ടറാണ് ഉയര്‍ത്തിയത്. 30 സെന്റീമീറ്ററാണ് ഷട്ടര്‍ തുറന്നിട്ടുള്ളത്.
വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജല നിരപ്പ് ഉയരുന്നത്. ഇടുക്കി അണക്കെട്ടിലെ ജല നിരപ്പിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇടവിട്ട ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.