കനത്ത മഴ; ശബരിമല തീര്‍ത്ഥാടനത്തിന് ശനിയാഴ്ച നിരോധനമേര്‍പ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍

November 20, 2021
298
Views

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയുടെ സാഹചര്യത്തില്‍ ശനിയാഴ്ച പമ്ബയിലേക്കും ശബരിമലയിലേക്കുമുള്ള യാത്ര നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍.പമ്ബാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്ബാ ഡാമില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്ത് തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് നിരോധനമെന്ന് ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.

വെര്‍ച്യുല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ദര്ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും എന്നും അറിയിപ്പില്‍ ഉണ്ട്.

കളക്ടറുടെ അറിയിപ്പ്

‘പത്തനംതിട്ട ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തില്‍ പമ്ബാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്ബാ ഡാമില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി 20-11-2021 പമ്ബയിലേക്കും ശബരിമലയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ അറിയിക്കുന്നു.

“ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ വെര്‍ച്യുല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ദര്ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളില്‍ നിന്നുമുള്ള യാത്ര ഒഴിവാക്കിക്കൊണ്ട് തീര്‍ത്ഥാടകര്‍ സഹകരിക്കണം,’ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *