തണുത്ത് വിറങ്ങലിച്ച് മുംബൈ

January 27, 2022
141
Views

ജനുവരി രണ്ടാം വാരത്തിൽ താപനില 13.2 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ഈ വർഷത്തെ ഏറ്റവും കൂടിയ തണുപ്പു ദിനങ്ങൾക്കാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. ഇതോടെ തണുപ്പിൽ വിറങ്ങലിച്ച അവസ്ഥയിലാണ് മുംബൈ നഗരം.
സാന്താക്രൂസിൽ കഴിഞ്ഞ ദിവസം കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത് 15 ഡിഗ്രി സെൽഷ്യസായിരുന്നു. കൂടിയത് 23.8 ഡിഗ്രിയും. ജനുവരി അവസാനത്തോടെ ശരാശരി കുറഞ്ഞ താപനില 21 ഡിഗ്രിയും കൂടിയ താപനില 30 ഡിഗ്രിക്കുമുകളിലുമാണ്‌ പോയ വർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 20 ഡിഗ്രിക്കു മുകളിലായിരുന്ന താപനില പെട്ടെന്നാണ് 15 ഡിഗ്രിയിലേക്ക് താഴ്ന്നത്.

പത്തുവർഷത്തിനിടെ നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിലേതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കുറച്ചു ദിവസം കൂടി ഇതേനില തുടരാനാണ് സാധ്യതയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ കൊവിഡിനെക്കാൾ വ്യാപകമായി ജലദോഷപ്പനി പടരാൻ തുടങ്ങിയതും ആശങ്കയായി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *