കനത്ത മഴയെത്തുടര്‍ന്ന് പുറപ്പെടുവിച്ച യെല്ലോ അലര്‍ട്ട് കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലെയും കൊങ്കണ്‍ മേഖലയിലെയും എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് പുറപ്പെടുവിച്ച യെല്ലോ അലര്‍ട്ട് കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലെയും കൊങ്കണ്‍ മേഖലയിലെയും എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളില്‍ ഇന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3-4 മണിക്കൂറിനുള്ളില്‍ മുംബൈ, താനെ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ ഇടയ്ക്കിടെ മിതമായതോ തീവ്രമായതോ ആയ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, വടക്കുകിഴക്കൻ പ്രാന്തപ്രദേശങ്ങളായ താനെ, റായ്ഗഡ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇടയ്ക്കിടെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മുംബൈ മെട്രോപൊളിറ്റൻ മേഖലയില്‍ (എംഎംആര്‍) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈ, താനെ, റായ്ഗഡ്, പാല്‍ഘര്‍ ജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അവധി പ്രഖ്യാപിച്ചു. കുട്ടികള്‍ വീടിനുള്ളില്‍ തന്നെ തുടരണം. മഴയില്‍ നനയാനോ സെല്‍ഫിയെടുക്കാനോ പുറത്തിറങ്ങരുത്.
മുംബൈയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു, ഇത് അടുത്തുള്ള താനെ ജില്ലയിലെ കല്യാണിന് അപ്പുറത്തുള്ള ലോക്കല്‍ ട്രെയിൻ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചില എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും മുംബൈയ്ക്കും പൂനെയ്‌ക്കുമിടയില്‍ കുറച്ച് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
മുംബൈയില്‍ 110 താഴ്ന്ന പ്രദേശങ്ങളുണ്ടെങ്കിലും നഗരത്തില്‍ വെള്ളക്കെട്ട് ഇല്ലെന്നും ഗതാഗതം സുഗമമായി തുടരുന്നുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അവകാശപ്പെട്ടു.
സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി മന്ത്രാലയയിലെ ദുരന്തനിവാരണ സെല്‍ സന്ദര്‍ശിച്ചു, ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.