മണ്ണാര്‍ക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു

December 7, 2023
41
Views

ബംഗാള്‍ സ്വദേശിയുടെ കുത്തേറ്റ് മണ്ണാര്‍ക്കാട് പുല്ലിശേരി സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു.

ബംഗാള്‍ സ്വദേശിയുടെ കുത്തേറ്റ് മണ്ണാര്‍ക്കാട് പുല്ലിശേരി സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. കാരാകുര്‍ശി പുല്ലിശേരി ചേരിക്കപ്പാടം സെയ്‌ദിന്‍റെ മകൻ അബ്‌ദുല്‍ മജീദാണ് (44) മരിച്ചത്.

സൗദിയിലെ അബഹയില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ജോലിക്കെത്തിയ ബംഗാളി സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചതെന്നാണ് വിവരം. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. 15 വര്‍ഷമായി അബ്‌ദുല്‍ മജീദ് സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. സഹോദരങ്ങളായ സൈനുദ്ദീൻ, സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്.
മകള്‍ നാജിയയുടെ വിവാഹത്തിന് വന്ന് രണ്ടു മാസം മുന്പാണ് മജീദ് മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കള്‍: മിഥിലാജ്, നാജിയ.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *