ജനം വലഞ്ഞു; റേഷൻ കാര്‍ഡ് മസ്റ്ററിങ് നിര്‍ത്തിവച്ചു

March 16, 2024
4
Views

സാങ്കേതിക പ്രശ്‌നങ്ങളെച്ചൊല്ലി സംസ്ഥാനവ്യാപകമായ പരാതികള്‍ക്കു പിന്നാലെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു.

തിരുവനന്തപുരം: സാങ്കേതിക പ്രശ്‌നങ്ങളെച്ചൊല്ലി സംസ്ഥാനവ്യാപകമായ പരാതികള്‍ക്കു പിന്നാലെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു.

റേഷൻ വിതരണം സാധാരണ നിലയില്‍ നടത്താൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനില്‍ നിർദേശിച്ചു. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായി ഇന്നലെയും ഇന്നും മസ്റ്ററിങ് തടസപ്പെട്ടത്.

മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് മന്ത്രി അറിയിച്ചത്. സാങ്കേതിക പ്രശ്‌നം പൂർണമായി പരിഹരിച്ചതിനുശേഷം മാത്രമായിരിക്കും ഇനി മസ്റ്ററിങ് നടക്കുക. എല്ലാവർക്കും മസ്റ്ററിങ് നടത്താനുള്ള സമയം അനുവദിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മഞ്ഞ, പിങ്ക് കാർഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിർബന്ധമായും നടത്തണമെന്ന് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായി നിർത്തിവച്ച്‌ മസ്റ്ററിങ് നടപടികള്‍ നടത്താൻ തീരുമാനിച്ചത്. എന്നാല്‍, രണ്ടു ദിവസമായി റേഷൻ കടകളിലെല്ലാം സാങ്കേതികപ്രശ്നങ്ങള്‍ നേരിടുകയാണ്. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാർഡുകളാണ് മസ്റ്ററിങ് നടത്തിയതായാണു വിവരം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *