എൻസിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് ഇന്ത്യ എന്നതു സാവധാനം നീക്കം ചെയ്ത് ഭാരത് ആക്കുമെന്ന് സൂചന നല്‍കി കേന്ദ്രം.
ന്യൂഡല്‍ഹി: എൻസിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് ഇന്ത്യ എന്നതു സാവധാനം നീക്കം ചെയ്ത് ഭാരത് ആക്കുമെന്ന് സൂചന നല്‍കി കേന്ദ്രം.
രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി അന്നപൂര്‍ണ ദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പി. സന്തോഷ് കുമാറും എളമരം കരീമും രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഭരണഘടന ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം രാജ്യത്തിന്‍റെ പേര് ഇന്ത്യയായ ഭാരത് എന്നാണ്. രാജ്യത്തിന്‍റെ ഔദ്യോഗിക പേരായി ഇന്ത്യയെയും ഭാരതിനെയും ഭരണഘടന അംഗീകരിക്കുന്നു. അതിനാല്‍ രാജ്യത്തിന്‍റെ പേര് ഭാരതെന്നോ ഇന്ത്യയെന്നോ പരസ്പരം മാറ്റി ഉപയോഗിക്കാൻ കഴിയും.
ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ഈ വികാരം ഉള്‍ക്കൊണ്ടാണ് എൻസിഇആര്‍ടി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി.