എട്ട് വര്‍ഷം കൊണ്ട് കേരളത്തിലെ കടല്‍നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്ന് നാസ റിപ്പോര്‍ട്ട്

August 11, 2021
233
Views

2030 ഓടെ കേരളത്തിന്റെ തീരത്തെ കടല്‍ നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്ന് ഐപിസിസിസിയും (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ് ക്ലൈമറ്റ് ചെയ്ഞ്ച്) നാസയും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പഠനം. നാസയുടെ സമുദ്രജലനിരപ്പ് പ്രവചന രീതിയെ അവലംബമാക്കി നടത്തിയ പഠനം പറയുന്നതനുസരിച്ച്‌ സംസ്ഥാനത്ത് 2,100ഓടെ 71 സെന്റിമീറ്ററും 2,150ല്‍ ഇത് 1.24 മീറ്ററും കടല്‍ കയറും.

നാസയുടെ പ്രവചനമനുസരിച്ച്‌ 21-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊച്ചി, പാരദീപ്, ഖിദിര്‍പുര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി, ഓഖ, ഭാവ്‌നഗര്‍, മുംബൈ, മോര്‍മുഗാവ്, മംഗളൂരു എന്നീ 12 ഇന്ത്യന്‍ നഗരങ്ങള്‍ 0.49 അടി മുതല്‍ 2.7 അടി വരെ ഉയരത്തില്‍ കടലെടുക്കും.

കേരള തീരത്ത് ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലിന് അടിയിലാകും, അതായത് കുട്ടനാടും ആലപ്പുഴയും വെള്ളത്തിനടിയിലാകും. 2,130ഓടെ തൃശൂര്‍ ജില്ലയുടെ 150 ച.കി.മീയും ആലപ്പുഴ ജില്ലയുടെ 116 ച.കി.മീയും കോട്ടയത്തെ 88 ച.കി.മീയും എറണാകുളത്തെ 20 ചതുരശ്ര കിലോമീറ്ററും മുങ്ങിപ്പോകും. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഐപിസിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞനായ കെ കെ രാമചന്ദ്രന്‍ പറഞ്ഞു

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *