പുതു ചരിത്രം; ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

August 28, 2023
41
Views

ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.

ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ജാവലിൻ താരം നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

ഫൈനല്‍ മത്സരത്തില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യൻ താരങ്ങളായ ഡി.പി മനു, കിഷോര്‍ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു

പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റര്‍ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്‌ലെ വെങ്കലം കരസ്ഥമാക്കി.

ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തില്‍ തന്നെ 88.17 മീറ്റര്‍ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *