പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന, തണുപ്പുള്ള കാലാവസ്ഥയുള്ള നെല്ലിയാമ്ബതിയിലും ചൂട് കൂടുന്നു.
പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന, തണുപ്പുള്ള കാലാവസ്ഥയുള്ള നെല്ലിയാമ്ബതിയിലും ചൂട് കൂടുന്നു. നെല്ലിയാമ്ബതി കാരപ്പാറയില്‍ കെ.എസ്.ഇ.ബി.
സ്ഥാപിച്ച മാപിനിയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ഈ മാസത്തെ ഏറ്റവുംകൂടിയ ചൂടാണിത്. വർഷങ്ങളായി നെല്ലിയാമ്ബതി തോട്ടംമേഖലയിലും വനമേഖലയിലും കാലാവസ്ഥയിലുണ്ടായ വ്യതിയാനംമൂലം നാലുഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വർധിച്ചിട്ടുള്ളത്.
രാത്രികാലങ്ങളിലുള്ള താപനിലയിലും വർധനയുണ്ടായി. കൂടുതല്‍ തണുപ്പുള്ള നവംബർ, ഡിസംബർ മാസങ്ങളില്‍ സാധാരണ 10-12 ഡിഗ്രി സെല്‍ഷ്യസായിരുന്നത് ഇത്തവണ 14-16 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. ഇപ്പോള്‍ നെല്ലിയാമ്ബതിയിലെ രാത്രി താപനില 19 ഡിഗ്രി സെല്‍ഷ്യസാണ്. നെല്ലിയാമ്ബതി വനമേഖലയിലെ ഇലപൊഴിയും മരങ്ങള്‍ ഇലപൊഴിച്ചതോടെ മണ്ണും പാറക്കൂട്ടങ്ങളും ചൂടുപിടിച്ചതും താപനില ഉയരാൻ കാരണമായി. േ
താട്ടം മേഖലയിലുണ്ടായിരുന്ന കോടമഞ്ഞ് മാറിയതും തണുത്ത കാറ്റില്ലാതായതും കൃഷിയെയും ബാധിച്ചുതുടങ്ങിയെന്ന് തോട്ടമുടമകളും പറയുന്നു. മിക്ക തോട്ടങ്ങളും വെള്ളമുപയോഗിച്ച് നനച്ചുതുടങ്ങി. ചൂട് കൂടിയതോടെ നെല്ലിയാമ്ബതിയിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ഫാൻ സ്ഥാപിച്ചുതുടങ്ങി. സഞ്ചാരികളുടെ വരവും കുറഞ്ഞു.
വനമേഖലയിലുള്‍പ്പെടെ അരുവികളും വെള്ളച്ചാലുകളും വറ്റിയതോടെ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തോട്ടങ്ങളോടുചേർന്നുള്ള ചെക്ക് ഡാമുകളിലും നൂറടി, കാരപ്പാറ പുഴകളിലുമാണ് വെള്ളംകുടിക്കാനായി എത്തുന്നത്. നെല്ലിയാമ്ബതിയിലും ഇത്തവണ ഇതുവരെ വേനല്‍മഴ പെയ്തിട്ടില്ല.