ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന് ബുധനാഴ്ച ശിലാസ്ഥാപന നിര്‍വഹിക്കും.ഉച്ച ഒരു മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുക്കും.
മന്ത്രി ബുധനാഴ്ച രാവിലെ ദോഹയിലെത്തും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. എന്നാല്‍, ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകള്‍ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. https://www.facebook.com/IndianEmbassyQatar
ഇന്ത്യന്‍ എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ഖത്തര്‍ സര്ക്കാന് ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക് ദിന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് എംബസിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്.