ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക്​ പുതിയ ആസ്ഥാനം

February 9, 2022
86
Views

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന്​ ബുധനാഴ്ച ശിലാസ്ഥാപന നിര്‍വഹിക്കും.ഉച്ച ഒരു മണിക്ക്​ നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്.​ ജയശങ്കര്‍ പ​ങ്കെടുക്കും.

മന്ത്രി ബുധനാഴ്ച രാവിലെ ദോഹയിലെത്തും. പൊതുജനങ്ങള്‍ക്ക്​ ചടങ്ങിലേക്ക്​ പ്രവേശനമുണ്ടായിരിക്കില്ല. എന്നാല്‍, ഇന്ത്യന്‍ എംബസിയുടെ ഫേസ്​ബുക്​, യൂട്യൂബ്​ പേജുകള്‍ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന്​ ഇന്ത്യന്‍ എംബസി അറിയിച്ചു. https://www.facebook.com/IndianEmbassyQatar

ഇന്ത്യന്‍ എംബസിക്ക്​ പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാന്‍ ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക്​ ദിന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക്​ മിത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്​ബേയിലെ നയതന്ത്ര മേഖലയിലാണ്​ എംബസിക്ക്​ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്​.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *