തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ തുറന്ന് തുടക്കുന്നു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകള്‍ക്ക് ആറ് ദിവസം തുറക്കാം.
* 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം
* ആള്‍ക്കൂട്ട നിരോധനം തുടരും
* വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍
* വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍
* 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്
* മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം
* സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
* കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി