പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് നടക്കും

December 24, 2023
49
Views

മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് വൈകുന്നേരം നടക്കും.

തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് വൈകുന്നേരം നടക്കും.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയെ കുറിച്ച്‌ വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും ക്ലിഫ് ഹൗസിലെത്തി രാജി സമര്‍പ്പിച്ചത്. രണ്ടര വര്‍ഷ ടേം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. രാജിവച്ച ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുന്നണി മര്യാദ പാലിച്ചെന്നും പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ ബിയില്‍ നിന്ന് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. നവംബര്‍ 19-ന് തന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും നവകേരള സദസ്സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ആവശ്യപ്പെട്ടതെന്നും ആന്റണി രാജു പറഞ്ഞു. രാജി സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് നടക്കും; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *