തീവ്രവാദക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുപേരില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എസ്പിക്കും എസ്‌ഐക്കും എതിരെ സിബിഐ കേസെടുത്തു.
ന്യൂഡല്‍ഹി> തീവ്രവാദക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുപേരില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എസ്പിക്കും എസ്‌ഐക്കും എതിരെ സിബിഐ കേസെടുത്തു.
എന്‍ഐഎ ഇംഫാല്‍ ബ്രാഞ്ച് എസ്പി വിശാല്‍ ഗാര്‍ഗ്, ഇന്‍സ്പെക്ടര്‍ റജീബ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇംഫാല്‍ സ്വദേശികളില്‍നിന്നാണ് ഇവര്‍ പണം തട്ടിയത്. സംഝോത എക്സ്പ്രസ് സ്ഫോടനം, മക്ക മസ്ജിദ് സ്ഫോടനക്കേസ് എന്നിവ അന്വേഷിച്ച സംഘാംഗമായിരുന്ന വിശാലിനെ കഴിഞ്ഞമാസം സസ്പെന്‍ഡ് ചെയ്തു.
2022ല്‍ ഇയാളുടെ നേതൃത്വത്തില്‍ വ്യാജക്കേസുകള്‍ എടുത്തെന്ന് ആഭ്യന്തര അന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തി. നിരോധിത സംഘടനകളുടെ പ്രവര്‍ത്തകരെന്ന് ആരോപിച്ചാണ് പലര്‍ക്കുമെതിരെ യുഎപിഎ അടക്കം ചുമത്തി കേസുകള്‍ എടുത്തത്. നിയമപ്രകാരമുള്ള നോട്ടീസ് നല്‍കാതെ വ്യവസായികളടക്കമുള്ളവരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം വാങ്ങി. തീവ്രവാദക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന കേസില്‍ 2019ലും വിശാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.