ഒമിക്രോണ്‍: ലോക്‌ഡൗണിനെ കുറിച്ച്‌ നിലവില്‍ ആലോചനയില്ല; ജാഗ്രത വേണം- വീണാ ജോര്‍ജ്‌

January 8, 2022
127
Views

തിരുവനന്തപുരം;  സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്‍്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്‍്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു


ആരോ​ഗ്യ വകുപ്പിലെ കാണാതായ ഫയലുകള് കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ല. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല് രൂപീകൃതമായതിന് മുമ്ബുള്ള ഫയലുകളാണിതെന്നും മന്ത്രിവ്യക്തമാക്കി.

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള് കാണാതായെന്ന് പൊലീസില് പരാതി നല്കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില് ഇപ്പോള് ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്ക്കാര് ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാന് ആവശ്യപ്പെട്ടത്. പ്രശ്നങ്ങള് കണ്ടെത്തിയാല് വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

Article Categories:
Health · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *