വൻ ട്വിസ്റ്റുമായി ഓണം ബംപർ: 12 കോടി അടിച്ചത് മരട് സ്വദേശിക്ക്

September 20, 2021
351
Views

ഓണം ബംപര്‍ 12 കോടി സമ്മാനം നേടിയത് കൊച്ചി മരട് സ്വദേശി ജയപാലന്‍. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ ബാങ്കില്‍ സമര്‍പിച്ചു. 12 കോടിയുടെ ഓണംബംബർ അടിച്ചുവെന്ന അവകാശവാദവുമായി ദുബായിലെ പ്രവാസിമലയാളി രംഗത്തെത്തിയിരുന്നു.

ദുബായിൽ ഹോട്ടൽ ജീവക്കാരനായ വയനാട് സ്വദേശി സെയ്തലവിയാണ് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതായി വ്യക്തമാക്കിയത്.

എന്നാൽ ടിക്കറ്റ് കയ്യിൽ ലഭിച്ചിട്ടില്ലെന്നും സുഹൃത്ത് ടിക്കറ്റേൽപ്പിച്ച പാലക്കാട്ടെ ഏജൻറിനെ കണ്ടെത്താനായില്ലെന്നുമായിരുന്നു സെയ്തലവിയുടെ വാദം. എന്നാൽ അത്തരം അവകാശവാദങ്ങൾക്കാണ് ഇതോടെ വിരാമം ആകുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *