ഈസ്റ്റ് ഗോദാവരി: കോവിഡ് വൈറസ് ബാധിക്കുമെന്ന ഭയത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ പുറത്തിറങ്ങാതെ വീടടച്ച് കഴിച്ചുകൂട്ടിയത് 15 മാസം. ആന്ധ്രയിലെ കഡലി ഗ്രാമത്തിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. റൂത്തമ്മ എന്ന 50 കാരിയും ഇവരുടെ മക്കളായ കാന്തമണി(32), റാണി(30) എന്നിവരാണ് ഒന്നേക്കാല്‍ വര്‍ഷത്തോളം വൈറസിനെ ഭയന്ന് വീട് അടച്ച്അകത്തിരുന്നത്.ഒടുവില്‍ വിവരമറിഞ്ഞെത്തിയ പോലീസാണ് ഇവരെ രക്ഷപെടുത്തിയത്.
സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് ഭവന നിര്‍മാണത്തിന് സ്ഥലം അനുവദിച്ച വിവരം അറിയിക്കാന്‍ സന്നദ്ധപ്രവര്ത്തകന് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിയുന്നത്.തുടര്‍ന്ന് സന്നദ്ധപ്രവര്ത്തകന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജോള്‍ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണമാചാരിയും സംഘവും വന്ന് മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
ചുട്ടുഗല്ല ബെന്നിയുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. അയല്‍വാസി കോവിഡ് ബാധിച്ച് മരിച്ചതോടെ റൂത്തമ്മയും മക്കളും ഭീതിയിലായി. തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങാതെ തങ്ങളുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. മുമ്ബ് ഈ കുടുംബത്തിന്റെ വിവരം അന്വേഷിക്കാന്‍ ചെന്ന സന്നദ്ധപ്രവര്‍ത്തകരും ആശാ തൊഴിലാളികളും ആരുടെയും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് മടങ്ങിവരുമായിരുന്നു എന്നാണു റിപ്പോര്‍ട്ട്.