മുടി കറുപ്പിക്കാന്‍ സവാളത്തോല്‍ ഡൈ

February 1, 2022
223
Views

മുടി നര പ്രായമാകുമ്പോള്‍ വരുന്ന സ്വാഭാവിക മാറ്റം തന്നെയാണ്. എന്നാല്‍ പലര്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുമാകും. ഇതിനാല്‍ തന്നെ പലരും ഡൈ പോലുള്ള കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് പതിവ്.എന്നാല്‍ ഇത്തരം ഡൈ പലപ്പോഴും ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്നു. ഇതിലെ രാസവസ്തുക്കള്‍ തന്നെയാണ് വില്ലനായി മാറുന്നത്. ഇതിന് പരിഹാരം തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുക എന്നതാണ്. വീട്ടില്‍ തന്നെ ഇത്തരത്തില്‍ വലിയ പണച്ചെലവില്ലാതെ തയ്യാറാക്കാന്‍ പറ്റിയ ഒരു ഡൈയെ കുറിച്ചറിയൂ.

ഇതിനായി സവാളയുടെ തൊലിയും കറ്റാര്‍ വാഴയുമാണ് വേണ്ടത്. സവാള മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ സള്‍ഫറാണ് ഗുണം നല്‍കുന്നത്. മുടി വളരാനും കൊഴിച്ചില്‍ നീക്കാനും മുടി നര ഒഴിവാക്കാനുമെല്ലാം ഏറെ ഗുണകരമാണ് ഇത്.ഉള്ളിയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.

ഇത് തയ്യാറാക്കാന്‍ വേണ്ടത് സവാളയുടെ തൊലിയാണ്. സവാള തൊലി ഒരു ചീനച്ചട്ടിയില്‍ ഇട്ട് നല്ലതു പോലെ ചൂടാക്കുക. ഇത് നല്ല കറുത്ത നിറമാകുന്നത് വരെ ചൂടാക്കണം. ഇത് നല്ലതു പോലെ പൊടിയ്ക്കണം. മിക്‌സിയില്‍ ഇതിട്ട് പൊടിച്ചെടുക്കാം. മുടിയുടെ അളവിന് അനുസരിച്ച് ഇത് എടുക്കാം. ഇത് പൊടിച്ച് നല്ല കറുത്ത കരി രൂപത്തിലാക്കാം. ഇതിലേയ്ക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് പേസ്റ്റ് രൂപത്തില്‍,അതായത് ഡൈ രൂപത്തില്‍ ആക്കിയെടുക്കുക.

ഇത് മുടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിയ്ക്കാം. ശിരോചര്‍മത്തില്‍ ആയാലും യാതൊരു പ്രശ്‌നവും ഉണ്ടാക്കാത്ത സ്വാഭാവിക ഡൈ ആണിത്. ഇത് മുടിയില്‍ തേച്ച് പിടിപ്പിയ്ക്കുക. ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകാം. ഇതിനായി ഷാംപൂവോ സോപ്പോ വേണ്ട. അത്യാവശ്യമെങ്കില്‍ മാത്രം അല്‍പം ഹെര്‍ബല്‍ ഷാംപൂവോ മറ്റോ ഉപയോഗിയ്ക്കാം. ഇത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിയ്ക്കാം.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *