റെനോ 7 ശ്രേണിയുമായി ഒപ്പോ

February 7, 2022
151
Views

കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ റെനോ 7 പ്രോ 5ജി, റെനോ 7 5ജി എന്നിവ അവതരിപ്പിച്ചു. ‘പോര്‍ട്രെയിറ്റ് എക്സ്പേര്‍ട്ടായ’ റെനോ7 പ്രോ 5ജി ഓണ്‍ലൈനിലും പ്രമുഖ റീട്ടെയിലുകളിലും ലഭ്യമാണ്. ഓള്‍-റൗണ്ടര്‍ റെനോ7 5ജി ഫ്ളിപ്പ്കാര്‍ട്ടില്‍ മാത്രമായിരിക്കും ലഭ്യമാകുക. പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും പുതിയ നാഴികകല്ലു കുറിച്ചുകൊണ്ടാണ് റെനോ 7 ശ്രേണി അവതരിപ്പിക്കുന്നത്.

ഒപ്പോ റെനോ7 പ്രോയുടെ 32എംപി സെല്‍ഫി കാമറയ്ക്ക് ഐഎംഎക്സ് 709 പിന്തുണ നല്‍കുന്നു. സോണിയുമായി സഹകരിച്ച് വികസിപ്പിച്ച ആര്‍ജിബിഡബ്ല്യു (റെഡ്, ഗ്രീന്‍, ബ്ലൂ, വൈറ്റ്) സെന്‍സറാണ് ഇതിന്റെ പ്രത്യേകത. റെനോ6 പ്രോയില്‍ കാണപ്പെടുന്ന പരമ്പരാഗത ആര്‍ജിജിബി (ചുവപ്പ്, പച്ച, പച്ച, നീല) സെന്‍സറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പ്രകാശത്തോട് 60 ശതമാനം കൂടുതല്‍ സെന്‍സിറ്റീവ് ആണ്, കൂടാതെ ശബ്ദം 30ശതമാനം കുറയ്ക്കുന്നു. പിന്‍കാമറയില്‍ 50എംപി സോണി ഐഎംഎക്സ്766 സെന്‍സര്‍ ഉണ്ട്. കൂടാതെ റെനോ7 ശ്രേണിയില്‍ എഐ സവിശേഷതയുമുണ്ട്.

ഒരു സീനിലെ പ്രകാശത്തിനനുസരിച്ച് കാമറ സെറ്റിങ്സ് മാറ്റുന്നതാണ് കാമറയിലെ ഈ എഐ സവിശേഷത. ചര്‍മത്തിന്റെ നിറവും വസ്തുക്കളെയും പോര്‍ട്രെയിറ്റ് വീഡിയോയില്‍ വേര്‍തിരിച്ച് എടുത്തു കാണിക്കും. ഇരുണ്ട സാഹചര്യങ്ങളില്‍ പോലും റെനോ7 ശ്രേണി ചര്‍മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തി പകര്‍ത്തും. പോര്‍ട്രെയിറ്റ് മോഡ് ഇമേജിന്റെ പശ്ചാത്തലത്തിന് ആഴമേറിയ ഇഫക്റ്റ് നല്‍കുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക് 25 തലങ്ങളില്‍ കാമറയില്‍ അഡ്ജസ്റ്റ്മെന്റുകള്‍ നടത്താനാക്കും.

ഈ രംഗത്ത് ആദ്യമായി എയര്‍ക്രാഫ്റ്റ് ഗ്രേഡ് എല്‍ഡിഐ സാങ്കേതിക വിദ്യയാണ് ഒപ്പോ റെനോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പോ റെനോ7 പ്രോ 5ജിക്ക് അലുമിനിയം ഫ്രെയിമാണ്. രണ്ട് ഫോണുകളുടെയും പിന്‍ഭാഗത്ത് ഒപ്പോ ഗ്ലോ ഡിസൈനാണ് ചെയ്യത്തിരിക്കുന്നത്.റെനോ7 പ്രോ 3ഡി ബ്രീത്തിങ് ലൈറ്റുകള്‍ ഉണ്ട്. ഫോണിലേക്ക് കോള്‍, മെസേജ് വരുമ്പോള്‍ അല്ലെങ്കില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫൈബര്‍ നേര്‍ത്ത് പള്‍സേറ്റിങ് ലൈറ്റുകള്‍ പുറപ്പെടുവിക്കുന്നു.

കാമറ മോഡ്യൂളിലും ഒപ്പോ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ട്വിന്‍ മൂണ്‍ കാമറ രൂപകല്‍പ്പനയില്‍ ആദ്യ പകുതി മെറ്റല്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. താഴെ ഭാഗത്ത് സെറാമിക് കോട്ടിങാണ്. റെനോ ഹാന്‍ഡ്സെറ്റിനൊപ്പം മുന്നിലും പിന്നിലും ഉപയോഗിക്കാവുന്ന 2.5ഡി ഗ്ലാസും ഉണ്ട് . റെനോ7 പ്രോ റെനോ ശ്രേണിയിലെ ഏറ്റവും മെലിഞ്ഞ ഫോണാണ്. 7.45എംഎം ആണ് വണ്ണം. 180 ഗ്രാം ഭാരവും . 7.81എംഎം മെലിഞ്ഞതാണ് റെനോ7. ഭാരം 173 ഗ്രാം.

റെനോ 7 പ്രോ 5ജിയുടെ കസ്റ്റമൈസ് ചെയ്ത 5ജി ചിപ്പ്സെറ്റ്- മീഡിയടെക് ഡൈമെന്‍സിറ്റി 1200 മാക്സ് പ്രകടന മികവ് നല്‍കുന്നു. റെനോ7 5ജിക്ക് ശക്തി പകരുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 900 ജി എസ്ഒസിയാണ്.ശ്രേണിയുടെ മറ്റ് പ്രധാന സവിശേഷതകള്‍- 65 വാട്ട് സൂപ്പര്‍ വൂക്ക് ഫ്ളാഷ് ചാര്‍ജ്, 4500എംഎഎച്ച് ബാറ്ററി, റെനോ7 പ്രോ 5ജി ഉപഭോക്താക്കള്‍ക്ക് 256ജിബി സ്റ്റോറേജും 12ജിബി റാമും ഉണ്ട്. റെനോ ശ്രേണിയില്‍ വരുന്നത് ഒപ്പോയുടെ പുതിയ കളര്‍ ഒഎസ്12 ആണ്.ഒപ്പോ റെനോ 7 പ്രോ 5ജി ഫോണിന് 39,999 രൂപയും ഓള്‍-റൗണ്ടര്‍ റെനോ 7 5ജി ഫോണിന് 28,999രൂപയുമാണ് വില.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *