ഡോളർ കടത്ത്: മുഖ്യമന്ത്രി മറുപടി പറയാൻ ഭയക്കുന്നെന്ന് വി ഡി സതീശൻ; സഭയ്ക്ക് പുറത്ത് പ്രതിപക്ഷ മതിൽ

August 13, 2021
222
Views

സഭ ബഹിഷ്കരിച്ച് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിെര ഡോളര്‍ കടത്ത് ആരോപണം ഉയര്‍ത്തിയായിരുന്നു ‌തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ചത്. അഴിമതിവിരുദ്ധമതിലെന്ന് പ്രതിപക്ഷ നേതാവ് ധർണ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.ഡോളർ കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ ഭയക്കുന്നു. ജനാധിപത്യത്തിന്റെ മഹനീയത ഉയർത്തിപ്പിടിക്കുന്നതിന് നിയമസഭയിൽ ചർച്ചക്ക് അനിവാര്യമായ വിഷയത്തിന് അനുമതിയില്ല എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അതീവ ഗുരുതരമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം.നിലപാട് വ്യക്തമാക്കണം ഇല്ലെങ്കിൽ രാജി വെക്കണം. 

സഭയ്ക്ക് പുറത്തും ഇതുമായി ബന്ധപ്പെട്ട തുടർ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്ക് ഇല്ലാത്ത നീതി എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നുവെന്ന് സതീശൻ ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്ക് സ്വയം മുഖത്തടിയായിയെന്നും സതീശൻ പറഞ്ഞു.

അതേസമയം സഭയിൽ പ്രതിപക്ഷത്തെ വിമർശിക്കാനാണ് ഭരണ പക്ഷം തയ്യാറായത് ഡോളർ കേസുമായി ബന്ധപ്പെട്ട ആരോപണത്തിന് യാധൊരു വിശദികരണവും ഇല്ല. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍. പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.ഡോളര്‍ കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ചു.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *