5 പേര്‍ക്ക് പത്മവിഭൂഷണ്‍; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാല്‍, ഉഷ ഉതുപ്പ് എന്നിവര്‍ക്ക് പത്മഭൂഷണ്‍

January 26, 2024
33
Views

2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലെ ആകെ 132 പേരാണ് പത്മ പുരസ്കാരങ്ങള്‍ക്ക് അർഹമായത്.ഇതില്‍ അഞ്ചുപേർക്ക് പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചു.അതെസമയം 17പേർക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്.

ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യൻ നടൻ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വർ പഥക് എന്നിവർക്കാണ് പത്മവിഭൂഷണ്‍ ബഹുമതി. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്,ബിജെപി നേതാവ് ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേർക്കാണ് പത്മഭൂഷണ്‍.ബിന്ദേശ്വർ പഥകിനും ചിത്രൻ നമ്ബൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്ബരാഗത നെല്‍ക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്ബൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.

നേരത്തെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളത്തില്‍നിന്നുള്ള മൂന്നുപേരാണ് പുരസ്കാരത്തിന് അർഹമായിരുന്നത്. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെല്‍കർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയിലാണ് മൂന്നുപേരും പുരസ്കാരത്തിന് അർഹമായത്.

ഇതിനുപിന്നാലെയാണ് പത്മവിഭൂഷണ്‍ പുരസ്കാരം ഉള്‍പ്പെടെ പ്രഖ്യാപിച്ചത്. ഈ അംഗീകാരം തന്നതില്‍ നന്ദിയുണ്ടെന്നും അംഗീകാരം സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും മുതിർന്ന ഒ രാജഗോപാല്‍ പ്രതികരിച്ചു. ജീവിതത്തിലെ പ്രധാന നാഴികകല്ലായി കാണുന്നുവെന്നും അംഗീകാരത്തിനു വേണ്ടി പുറകെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *