ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ

November 2, 2023
45
Views

ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശ സേനയുടെ ആക്രമണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ഫലസ്തീൻ

ജിദ്ദ: ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശ സേനയുടെ ആക്രമണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നല്‍കുന്നതിനായി സൗദി അറേബ്യ ജനകീയ സംഭാവന കാമ്ബയിൻ ആരംഭിച്ചു.

കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ് ഡ് ആന്‍ഡ് റിലീഫ് സെന്ററിന് കീഴില്‍ ‘സാഹിം’ പ്ലാറ്റ്‌ഫോമിലൂടെ (www.sahem.ksrelief.org) ആണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. അല്‍ റാജ്‌ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്ബര്‍ മുഖേനയും സംഭാവനകള്‍ അയക്കാം.

ആദ്യ സംഭാവനയായി സൗദി ഭരണാധികാരി സല്‍മാൻ രാജാവ് മൂന്ന് കോടി റിയാലും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ രണ്ട് കോടി റിയാലും സംഭാവന നല്‍കി. കാമ്ബയിൻ ആരംഭിച്ച ഉടൻ തന്നെ ധാരാളം ആളുകളാണ് സംഭവനകളുമായി എത്തിയത്.

ഫലസ്തീൻ ജനത അനുഭവിക്കുന്ന വിവിധ പ്രതിസന്ധികളിലും ദുരിതങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കാൻ രാജ്യത്തിൻറെ മാനുഷിക, വികസന പിന്തുണ എന്ന നിലയില്‍ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂടിലാണ് ജനകീയ കാമ്ബയിൻ ആരംഭിച്ചിരിക്കുന്നതെന്ന് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബിഅ അറിയിച്ചു. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ നല്‍കുന്നതില്‍ ലോക രാജ്യങ്ങളില്‍ സൗദി അറേബ്യ ഏറെ മുൻപന്തിയിലാണ്. ഫലസ്തീൻ സഹോദരങ്ങള്‍ക്ക് ശാശ്വതവും അതിശയകരവുമായ പിന്തുണ നല്‍കിയതിന് രാജ്യത്തിൻറെ ഭരണാധികാരിക്കും കിരീടാവകാശിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്തെ ബിസിനസുകാരും പൗരന്മാരും വിദേശികളുമുള്‍പ്പെടെയുള്ളവര്‍ സാഹിം പ്ലാറ്റ്‌ഫോം വഴിയോ പ്രഖ്യാപിത ബാങ്ക് അക്കൗണ്ടിലൂടെയോ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലൂടെയോ ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഫലസ്തീൻ സഹോദരങ്ങളെ സഹായിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും പണ്ഡിത കൗണ്‍സില്‍ അംഗം ശൈഖ് അബ്ദുല്ല അല്‍ മാനിയ അഭ്യര്‍ത്ഥിച്ചു. ഫലസ്തീൻ ജനതക്ക് വേണ്ടി ദാനം ചെയ്യുന്നതിലൂടെയും പ്രാര്‍ത്ഥിക്കുന്നതിലൂടെയും നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഫലസ്തീനികള്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. അവരുടെ പാദങ്ങളെ ശക്തിപ്പെടുത്താനും അവര്‍ വിജയം നേടാനും പ്രാര്‍ത്ഥന അനിവാര്യമാണ്. ശാരീരികമായി സഹായിച്ചുകൊണ്ട് അവരോടൊപ്പം പങ്കുചേരാനുള്ള കഴിവ് നമുക്കില്ലെങ്കില്‍, നമ്മളാല്‍ കഴിയുന്ന പണം കൊണ്ടെങ്കിലും സഹായിക്കണം. കാരണം അവര്‍ നമ്മുടെ സഹോദരന്മാരാണ്, അവരുടെ വീടുകള്‍ നമ്മുടെ വീടുകളാണ്, അവരുടെ വികാരങ്ങള്‍ നമ്മുടെ വികാരങ്ങളാണ് -ശൈഖ് അബ്ദുല്ല അല്‍ മാനിയ പറഞ്ഞു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *