കടല്‍ക്കാറ്റിന്റെ ശക്തി കൂടിയതുകാരണം പണി ഉദ്ദേശിച്ച വേഗത്തില്‍ നടക്കാത്തതിനാല്‍ തമിഴ്നാട്ടിലെ പാമ്ബന്ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാലത്തിന്റെ നിര്‍മാണം നവംബര്‍ മാസത്തിലും തീരില്ലെന്ന് ഉറപ്പായി.

പുതിയ പാലത്തിന്റെ പണി ഈവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത് നവംബറില്‍ തീര്‍ക്കാനാവും എന്നാണ് ഏറ്റവുമൊടുവില്‍ പറഞ്ഞിരുന്നത്. അതും നടക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
രാമേശ്വരത്തെ പഴയ റെയില്‍പ്പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം അപകടമുന്നറിയിപ്പിനെത്തുടര്ന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ പാലം തുറന്നതിനുശേഷമേ രാമേശ്വരത്തേക്ക് തീവണ്ടിയോടൂ. പാലത്തില്‍ 26 സ്പാനുകള്‍കൂടി ഇനി ഘടിപ്പിക്കാനുണ്ട്. കപ്പല്‍ കടന്നുപോകുമ്ബോള്‍ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാന്‍ ഘടിപ്പിക്കുന്ന ജോലിയും തുടരുകയാണ്. കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ ഒരുഭാഗം ലംബമായി ഉയരും. അതുകൊണ്ട് ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലം എന്നാണു വിളിക്കുന്നത്.
പാമ്ബന്പാലത്തിന്റെയും രാമേശ്വരം റെയില്‍വേ സ്റ്റേഷന്റെയും നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവിടത്തെ വിനോദസഞ്ചാരമേഖല വന്‍ വികാസം കൈവരിക്കുമെന്നാണ് കരുതുന്നത്.റെയില്‍ വികാസ് നിഗം ആണ് 2.05 കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കുന്നത്. 545 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
കേരള ഓണ്‍ലൈൻ ന്യൂസ് വാട്സാപ്പ് ചാനലില്‍ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക