യുഎഇയില്‍ ജനുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്.
യുഎഇയില്‍ ജനുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. പുതുവര്‍ഷ സമ്മാനം കൂടിയാണ് യുഎഇയിലെ പെട്രോള്‍ ഡീസല്‍ വിലയിലെ കുറവ്.
പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.പെട്രോള്‍ ലിറ്ററിന് 14 ഫില്‍സ് വീതവും ഡീസല്‍ ലിറ്ററിന് 19 ഫില്‍സുമാണ് കുറച്ചത്.വില കുറച്ചതോടെ സൂപ്പര്‍ പെട്രോളിന്റെ വില 2.96 ദിര്‍ഹത്തില്‍ നിന്നും 2.82 ദിര്‍ഹമായി കുറഞ്ഞു. 2.71 ദിര്‍ഹമാണ് സ്പെഷ്യല്‍ പെട്രോളിന്റെ പുതിയ നിരക്ക്.
അതേസമയം 2024 ലെ യുഎഇയില്‍ നിരവധി മാറ്റങ്ങളും വികസനങ്ങളുമാണ് ആണ് വരാൻ പോകുന്നത്. രാജ്യം രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണത്തിലേക്കു യുഎഇ കടക്കും. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം.സ്വകാര്യ സ്കൂളുകളില്‍ ഈ വര്‍ഷം മുതല്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധം. പുതുവര്‍ഷത്തില്‍ പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിവാക്കും. ഇത്തിഹാദ് എയര്‍വേയ്സ് കൊവിഡ് കാലത്ത് നിര്‍ത്തിവച്ച അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കും.
: