അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിക്കു മുകളില്‍ നിയന്ത്രണം നഷ്ടപ്പെട്ടു പറന്ന ചെറുവിമാനം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു.
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിക്കു മുകളില്‍ നിയന്ത്രണം നഷ്ടപ്പെട്ടു പറന്ന ചെറുവിമാനം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു.
അതീവസുരക്ഷാ മേഖലയ്ക്കു മുകളില്‍ പറന്ന വിമാനം മുന്നറിയിപ്പുകളോട് പ്രതികരികരിച്ചില്ല. തുടര്‍ന്ന് എഫ്-16 യുദ്ധവിമാനങ്ങള്‍ ഇതിനെ പിന്തുടര്‍ന്നു. താഴേക്കു കൂപ്പുകുത്തിയ വിമാനം വിര്‍ജീനിയയിലെ വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഫ്ലോറിഡയില്‍ രജിസ്റ്റര്‍ ചെയ്ത സെസ്ന വിമാനത്തില്‍ പൈലറ്റിനു പുറമേ ഒരു വനിതയും രണ്ടു വയസുള്ള കുഞ്ഞും ആയയുമാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ലെന്ന് തെരച്ചില്‍ സംഘം അറിയിച്ചു.
യുവതി നോര്‍ത്ത് കരോളൈനയില്‍നിന്ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലൻഡിലുള്ള വസതിയിലേക്കു വന്നതാണ്. എന്നാല്‍, വിമാനം ലോംഗ് ഐലൻഡിനടുത്തെത്തിയപ്പോള്‍ പൈലറ്റ് വാഷിംഗ്ടണ്‍ ഡിസിയിലേക്കു തിരിച്ചു പറക്കുകയായിരുന്നുവെന്ന് കണ്ടെത്തി.