പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണൻ അന്തരിച്ചു

December 30, 2023
23
Views

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു.

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 – വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.

പ്രശസ്ത നടൻ മോഹൻലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറെ പ്രശസ്തമായത്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡടക്കം ഛായാമുഖി നേടിയിരുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി നാടക കലാരംഗത്ത് സജീവമായിരുന്നു പ്രശാന്ത് നാരായണൻ. 1972 – ജൂലൈ – 6 ന് തിരുവനന്തപുരത്തെ വെള്ളായണിയിലായിരുന്നു ജനനം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും ആയിരുന്നു വിദ്യാഭ്യാസം. പതിനേഴാം വയസില്‍ ഭാരതാന്തം എന്ന പേരില്‍ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *