ഇന്ത്യയിലെ പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്ബനി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍.
ഇന്ത്യയിലെ പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്ബനി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍.
ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.സേവന ഫീസ് പേയ്‌മെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍ആപ്പ് പേയ്‌മെന്റുകള്‍ക്ക് 11ശതമാനം മുതല്‍ 26ശതമാനം വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ശ്രമങ്ങളെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. നേരത്തെ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഈടാക്കുന്ന രീതി ഒഴിവാക്കാന്‍ രാജ്യത്തെ ആന്റിട്രസ്റ്റ് അധികൃതര്‍ ഉത്തരവിട്ടതിന് ശേഷമാണ് പുതിയ നടപടി.
എന്നാല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ രണ്ട് കോടതി വിധികള്‍ ഫീസ് ഈടാക്കാനോ അല്ലെങ്കില്‍ ആപ്പുകള്‍ നീക്കം ചെയ്യാനോ ഗൂഗിളിന് അനുമതി നല്‍കി. മാട്രിമോണി ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച ഡിലീറ്റ് ചെയ്തതായി കമ്ബനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ ഇരുണ്ട ദിനമാണിത്. ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു’ മുരുകവേല്‍ ജാനകിരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കമ്ബനികളായ മാട്രിമോണി.കോം, ഇന്‍ഫോ എഡ്ജ് എന്നീ കമ്ബനികള്‍ക്ക് പ്ലേ സ്റ്റോര്‍ നയം ലംഘിച്ചതിന് ആല്‍ഫബെറ്റ് നോട്ടീസ് അയച്ചു. ആപ്പ് നീക്കം ചെയ്യുന്നത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കാം.