പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

September 13, 2021
191
Views

തിരുവനന്തപുരം: സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക.

പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍ മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാസം 16 വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്.

ഈ മാസം 22നാണ് പ്ലസ് വണ്‍ അഡ്മിഷന്‍ ആദ്യ അലോട്ട്‌മെന്റ് വരിക. 23ന് പ്രവേശനം നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *