ന്യൂഡല്‍ഹി: ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഓണത്തിന്റെ പ്രത്യേകവേളയില്‍, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’-എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ‘ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് എന്റെ ഓണാശംസകള്‍. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം മാത്രമല്ല. മനുഷ്യര്‍ എല്ലാവരും ഒന്നുപോലെ ആമോദത്തില്‍ വസിച്ച നല്ല കാലത്തിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണ്. ആ സമത്വ സുന്ദര ലോകം വീണ്ടും സൃഷ്ടിക്കാനുള്ള പ്രചോദനമാകട്ടെ ഓണം’ -എന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.