സഞ്ജിത്ത് കൊലക്കേസ്: ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

November 23, 2021
179
Views

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാവുമെന്ന് അന്വേഷണ സംഘം.

അക്രമത്തില്‍ നേരിട്ട് പങ്കാളിയായ നാല് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികളില്‍ ഒരാളായ എസ്ഡിപിഐ പ്രവര്‍ത്തകനെ മുണ്ടക്കയത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാലും മറ്റ് പ്രതികള്‍ പിടിയിലാകാനുണ്ട് എന്നതിനാലും അറസ്റ്റിലായ ആളുടെ വിവരം പുറത്തുവിടാനാവില്ല എന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിപ്പട്ടികയില്‍ 20 പേരോളം ഉണ്ടാവുമെന്നാണ് സൂചന.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *