വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ നാലിന് നിര്‍മ്മാല ദര്‍ശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും ഒന്‍പതിന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്ബൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്‌ണന്‍ നമ്ബൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ മേല്‍ശാന്തി അശോകന്‍ നമ്ബൂതിരി, രഞ്‌ജിത്ത് ബി നമ്ബൂതിരി, ദുര്‍ഗാദത്തന്‍ നമ്ബൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.
11 ന് 500ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്‌തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട്‌് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും.
തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വെസ്‌റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്‌തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്‌ണന്‍ നമ്ബൂതിരി, ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്ബൂതിരി, മേല്‍ശാന്തി അശോകന്‍ നമ്ബൂതിരി, രഞ്‌ജിത്ത് ബി നമ്ബൂതിരി, ദുര്‍ഗാദത്തന്‍ നമ്ബൂതിരി, മീഡിയ കോഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ,് സെക്രട്ടറി പി.കെ.സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.