പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് പ്രതികൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്‍റ്

August 18, 2021
157
Views

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ നാല് സംസ്ഥാനങ്ങളിലായി വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ.

പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു. പ്രതികളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

പോപ്പുലർ ഫിനാൻസ് എം ഡി തോമസ് ഡാനിയേൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്‍റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

കമ്പനി ഉടമയുടെ മക്കളും വിദേശ പഠനത്തിനും, കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

കൂടുതൽ ചോദ്യം ചെയ്യലിന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പ്രതികളെ എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *