റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാൻ ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തി

January 25, 2024
31
Views

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഡല്‍ഹിയിലെത്തി.

ഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഡല്‍ഹിയിലെത്തി. റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മക്രോണ്‍ ഇന്ത്യയിലെത്തിയത്.

രാജസ്ഥാനിലെ ജയ്പൂരിലാണ്
മക്രോണ്‍ ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മ അദ്ദേഹത്തെ സ്വീകരിച്ചു. ഇമ്മാനുവേല്‍ മക്രോണ്‍ രാജസ്ഥാനിലെ ആമ്ബർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. പിന്നീട് വൈകിട്ട് ആറിന് ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

നാളെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഡല്‍ഹിയിലേക്ക് തിരിക്കും. നാളെ മക്രോണ്‍ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നില്‍ പങ്കെടുക്കും. ഇതിന് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന് റിപ്പബ്ലിക് ദിനത്തില്‍ അതിഥി ആകില്ലെന്ന് ഉറപ്പായത്തോടെയാണ് ഇമ്മനുവല്‍ മക്രോണിന് ക്ഷണം ലഭിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *