നിരവധി പിടിച്ചുപറികേസുകളിലെ പ്രതി പിടിയിൽ

February 3, 2022
145
Views

പത്തനംതിട്ട:
കൊല്ലം പാങ്ങോട് പവിത്രശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു വി പി (32) വിനെയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.
മാന്യമായി വസ്ത്രം ധരിച്ച് ബൈക്കിലെത്തി, റോഡിലൂടെ പോകുന്ന പ്രായമേറിയ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവരുന്ന, നിരവധി പിടിച്ചുപറി കേസുകളിലെ പ്രതിയാണ് പിടിയിൽലായത്.

അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മനീഷ് എം, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, രാജ്‌കുമാർ, പ്രവീൺ തുടങ്ങിയവരുണ്ടായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *