ഗോള്‍ വാക്കറും സവര്‍ക്കറും; സിലബസില്‍ വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ല​തല്ലെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി

September 10, 2021
271
Views

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട്​ ഉയര്‍ന്ന്​ വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട്​ സര്‍വകലാശാല വി.സിയോട്​ വിശദീകരണം തേടിയിട്ടുണ്ട്​. വി.സിയുടെ മറുപടി ലഭിച്ചതിന്​ ശേഷം കൂടുതല്‍ നടപടികളിലേക്ക്​ കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു.

വിശദീകരണം കിട്ടുന്നമുറക്ക്​ ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക്​ സിലബസനുസരിച്ച്‌​ പാഠഭാഗങ്ങള്‍ പഠിപ്പിച്ച്‌​ തുടങ്ങാത്തതിനാല്‍ ഇത്​ ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സിലബസ്​ വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്​.യു, യൂത്ത്​ കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവര്‍ത്തകര്‍ യൂനിവേഴ്​സിറ്റിക്ക്​​ മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയിലെ പുസ്​തകവിവാദത്തില്‍ പ്രതികരണവുമായി വൈസ്​ ചാന്‍സലര്‍ ഗോപിനാഥ്​ രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന്​ തീരുമാനത്തില്‍ നിന്ന്​ പിന്നോട്ടില്ലെന്നും സര്‍വകലാശാലയുടെ പി.ജി സിലബസ്​ പിന്‍വലിക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു.

ഗോള്‍വാള്‍ക്കറും സവര്‍ക്കറുമാണ്​ ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്​ട്രീയപാര്‍ട്ടികളെ കുറിച്ച്‌​ പഠിക്കു​േമ്ബാള്‍ ബി.ജെ.പിയുടെ വളര്‍ച്ച എന്തെന്ന്​ വിദ്യാര്‍ഥികള്‍ മനസിലാക്കണം. അതിനായാണ്​ സിലബസില്‍ പുസ്​തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും വൈസ്​ ചാന്‍സലര്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം മഹാത്​മഗാന്ധി, ജവഹര്‍ലാല്‍ നെഹ്​റു, അരബി​ന്ദോ എന്നിവരുടെ പുസ്​തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്​തകം പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നത്​ താലിബാന്‍ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്​തകങ്ങളാണ്​ സിലബസില്‍ ഉള്‍പ്പെടുത്തിയിര​ുന്നത്​​. അക്കാദമിക പുസ്​തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്​തമായിരിക്കെയാണ്​ പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നത്​​.

എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന​ ആക്ഷേപവും സിലബസിനെതിരെ ഉയര്‍ന്നിരുന്നു. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *