രാഹുലിന്റെ എംപി സ്ഥാനം: അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കം അംഗത്വം പുനഃസ്ഥാപിക്കാനില്ലെന്ന്‌ കോണ്‍ഗ്രസ്‌

August 6, 2023
36
Views

രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാനേതാവ് അധീര്‍രഞ്ജൻ ചൗധരി ലോക്സഭാ സെക്രട്ടറിയറ്റിന് കത്ത് നല്‍കി.

ന്യൂഡല്‍ഹി രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാനേതാവ് അധീര്‍രഞ്ജൻ ചൗധരി ലോക്സഭാ സെക്രട്ടറിയറ്റിന് കത്ത് നല്‍കി.

അപകീര്‍ത്തി കേസില്‍ രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയുടെ പകര്‍പ്പും കൈമാറി. രാഹുലിനെ അയോഗ്യനാക്കുന്നതിലെ തിടുക്കം അംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ ലോക്സഭാ സെക്രട്ടറിയറ്റ് കാണിക്കുന്നില്ലെന്ന് ചൗധരി പറഞ്ഞു.

‘വെള്ളിയാഴ്ച ലോക്സഭാസ്പീക്കര്‍ ഓംബിര്‍ളയെ കണ്ട് അംഗത്വം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കോടതി വിധി പഠിച്ചശേഷം നടപടിയെടുക്കാമെന്നായിരുന്നു മറുപടി. വെള്ളി രാത്രി കോടതി വിധി പുറത്തിറങ്ങിയശേഷം സ്പീക്കറെ ബന്ധപ്പെട്ടു.
ലോക്സഭാ സെക്രട്ടറി ജനറലിനെ കണ്ട് രേഖകള്‍ കൈമാറാൻ സ്പീക്കര്‍ നിര്‍ദേശിച്ചു. സെക്രട്ടറി ജനറലിനെ ബന്ധപ്പെട്ടപ്പോള്‍ ഓഫീസ് അവധിയാണെന്ന് ആയിരുന്നു മറുപടി. കത്ത് കൊടുത്തുവിട്ടപ്പോള്‍ അണ്ടര്‍സെക്രട്ടറി അത് സ്വീകരിച്ചു. അദ്ദേഹം അതില്‍ ഒപ്പിട്ടെങ്കിലും സീല്‍ വച്ചിട്ടില്ല’–-ചൗധരി മാധ്യമങ്ങളോട് പറഞ്ഞു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *