എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തില്‍.

August 12, 2023
28
Views

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തില്‍.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തില്‍.

സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് അദേഹം ക്രമീകരിച്ചിരിക്കുന്നത്.രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ആവേശോജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി ഒരുക്കുന്നത്. ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒന്‍പത് വീടുകളുടെ താക്കോല്‍ കൈമാറും.

നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍.അതിന് ശേഷം രാഹുല്‍ മടങ്ങും. പ്രചാരണത്തിനായി രാഹുല്‍ പുതുപ്പള്ളിയിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാര്‍ട്ടില്‍ ഇടം പിടിച്ചില്ലെങ്കിലും അദേഹം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *